സംസ്ക്കാരിക നായകന്‍മാരെ ഇതിലെ…..

•December 26, 2007 • 3 Comments

അസ്‌തിത്വത്തിന്‌ ഒരു മാനമേയുള്ളൂ എന്ന ധാരണയില്‍ കഥകളും കവിതകളും എഴുതിക്കൊണ്ടിരിക്കുന്ന ധാരാളം പേരുണ്ട്‌ അവരാരും കഥയ്ക്കും കവിതയ്ക്കും യാതൊന്നും സംഭാവന ചെയ്യുന്നില്ല. കവിതകളുടെയും കഥകളുടെയും മരണം നമ്മള്‍ നേരിട്ട് കാണുകയാണ്‌. ആധുനിക കാലത്തിന്റെ മരണംപോലെ കൃതികളുടെ മരണവും സ്വാഭാവികമാണെന്നു വിലയിരുത്താം.

തകഴിയുടെ ചെമ്മീനിനെ ഊതി പെരുപ്പിച്ചു (മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാര്‍ ആയതുപോലെ) മലയാള സാഹിത്യത്തെ വ്യഭിചരിച്ച ഒരു പറ്റം ബുദ്ധിജീവികളുടെ നാടായിരുന്നു. കേരളം

ചാനലുകളുടെ മനുഷ്യഹൃദയങളിലേയ്ക്കുള്ള തള്ളികയറ്റവും വിദ്യാര്‍ത്ഥി രാഷ്ട്രിയത്തിന്റെ ഉത്മൂലനവും കാലത്തിന്റെ പരിണാമത്തില്‍ ഓരോ നാഗരികതയും രാഷ്ടവും മരിച്ചുകൊണ്ടിരിക്കുകയും ഇതിന്റെ ഭാഗമായി നമ്മുടെ സാഹിത്യവിചാരവും അദൃശ്യമായി മരിച്ചുകൊണ്ടിരിക്കുന്നു.

ഇന്ന്‌ കേരളത്തിലെ സംസ്ക്കാരിക നായകന്‍മാര്‍ തമ്മില്‍ തല്ലും പൈങ്കിളി കഥയിലേയ്ക്ക്‌ തിരിഞ്ഞത്‌ (പുനത്തില്‍ കുഞ്ഞബ്ദുള്ളമാര്‍ )മലയാള കൃതികളുടെ മരണത്തിന്‌ വേഗംകൂട്ടി.
ഗതകാലത്തിന്റെ സര്‍ഗാത്മകമായ നിമിഷങള്‍ ഓര്‍മ്മകള്‍ക്കിടയില്‍ നിന്ന്‌ പിടിച്ചെടുത്തുകൊണ്ടുവന്ന്‌ കാലത്തിന്റെ അനുസ്യൂതിയില്‍ പങ്കുകൊള്ളുമ്പോഴാണ്‌ നല്ല കൃതികള്‍ നമ്മുക്ക്‌ ലഭിക്കുന്നത്‌. മറിച്ച്‌ ന്യൂനപക്ഷപ്രീണമായാല്‍ അത് നല്ല കൃതികളാവുന്നില്ല സെക്കുലറിസത്തിന്റെ പേരില്‍ കൃതികളെഴുതുവരാണ്‌ ഇന്ന്‌ ലോകത്തില്‍ നല്ല സംസ്ക്കാരിക നായകന്‍മാരാവുന്നത്‌ ഇത്‌ എങനെ സംഭവിച്ചു.

എം മുകുന്ദന്‍ മാധ്യമം എന്ന പത്രത്തില്‍ എഴുതുകയുണ്ടായി , തനിയ്ക്ക്‌ ചന്ദന കുറിതെടുന്നവരെ കാണുമ്പോള്‍ ഭയമാവുന്നു എന്ന്‌ ,ഇതു വെറുമെരു ന്യൂനപക്ഷപ്രീണനം അഥവാ ഗള്‍ഫ് മലയാളികളുടെ അവാര്‍ഡ്‌ പ്രതീക്ഷിച്ചുകൊണ്ടായിരിക്കണം ഇങനെ പറഞ്ഞത്‌.

പതിനെട്ടാം നൂറ്റാണ്ടിനെ ഉണര്‍ത്തിയ ലോറന്‍സ്‌ സ്‌റ്റേണിന്റെ “ട്രിസ്റ്റാന്‍ ഷാന്‍ഡി”, കുന്ദേരയുടെ “ദ അണ്‍ബെയര്‍ബിള്‍” എന്നീ കൃതികള്‍ നമ്മുടെ എഴുത്തുക്കാര്‍ കണ്ടുപഠിക്കട്ടെ.
ഇന്ന് പലരും ആവര്‍ത്തനത്തില്‍ മുഴുകുകയാണ്‌ പുതിയ സാദ്ധ്യത ആരായുന്നില്ല .ഓരോ ചാലിലൂടെ തന്നെ കഥാപാത്രങളെ തള്ളിവിടുന്ന പ്രവണത ഒഴിവാക്കുക.തന്നില്‍ നിന്ന്‌ അന്യമായ അസ്തിത്വത്തിന്റെ അപാരസാദ്ധ്യകളില്‍ പരീക്ഷണത്തിനു തയ്യാറാവുന്നവര്‍ക്കേ പുതുതായി എന്തെങ്കിലും ചെയ്യാന്‍ കഴിയുകയുള്ളു.

ഇറാനും ജുതനും പിന്നെ റോമ സാമ്രാജ്യവും

•December 25, 2007 • 1 Comment

‍അമേരിക്കന്‍ രഹസ്യാനേഷണ വിഭാഗത്തെ കുറിച്ചുള്ള എന്റെ അറിവ്‌ വളരെ പരിമിതമാണ്‌. എങ്കിലും കഴിഞ്ഞ കുറെ കാലമായി അമേരിക്കന്‍ ഇന്റെലിജെന്‍സ്‌ വിഭാഗം ഇറനെ നല്ല പിള്ളയായി ചിത്രീകരിക്കുന്നു.

വളരെ ദയനീയമായ ഒരു തീരുമാനത്തില്‍ അമേരിക്കന്‍ ഇന്റെലിജെന്‍സ്‌ വിഭാഗം ഒരു റിപ്പോര്‍ട്ട്‌ തയ്യാറാക്കി സര്‍ക്കാരിന്‌ സമര്‍പ്പിച്ചിരിക്കുകയാണ്‌. ഇറാന്‍ ഒരിക്കലും അണു ബോംബ് സൃഷ്ടിക്കാനുള്ള ഒരു മുന്നേറ്റവും നടത്തില്ല എന്നതാണ്‌ ആ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്‌. എന്ത്‌ കൊണ്ട്‌ ?

ഇറാന്‍ ഒരിക്കലും അമേരിക്കയെ ആക്രമിക്കാന്‍ ശ്രമിക്കില്ല എന്ന സത്യം മനസ്സിലാക്കിയ അമേരിക്കന്‍ ഇന്റെലിജെന്‍സ്‌ വിഭാഗം വളരെ തിടുക്കത്തില്‍ തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടായിരുന്നു ഇത്‌.
ഇറാനെതിരെ വളരെ അപകടകരമായ ഒരു മുന്നേറ്റത്തിന്‌ മറ്റെരു ശക്തി തയ്യാറാവുന്നു എന്ന സൂചന അമേരിക്കന്‍ രഹസ്യ വിഭാഗത്തിന്‌ ലഭിച്ചു കഴിഞ്ഞു.

ഇറനെ ആക്രമിക്കുക എന്ന ലക്ഷ്യം അമേരിക്കയുടെ മാത്രമൊരു പ്രശ്നമല്ല. ലോകത്തിന്‌ സമാധാനത്തിന്റെ സ്വത്വം നഷ്ടപ്പെട്ടെന്നും , അത് ഇപ്പോള്‍ സാങ്കേതികവും ബീജഗണിതപരവുമായ അന്വേഷണങള്‍ക്കുള്ള ഒരു വസ്തുമാത്രമാണെന്നും ക്രൈസ്തവ, ഇസ്ലാം എന്ന പുതിയ കൂട്ടുക്കാര്‍ വീണ്ടുമൊരു “ഡയസ്‌ പേറ” നടത്തുവാന്‍ സാധ്യത തള്ളികളയുവാന്‍ കഴിയില്ല എന്ന ഭയവും വീണ്ടുമൊരു യുദ്ധസാധ്യതയ്ക്ക്‌ വേഗം കൂട്ടുകയാണ്‌.
അതേ സമയം സമാധാനത്തിന്‌ പുതിയൊരു സ്വരം, കാല്‍വയ്‌പ്‌ ,ഉണ്ടാകുന്നില്ലെന്നും പഴയ വര്‍ഗ്ഗീയതയുടെ ആവര്‍ത്തനം മാത്രമാണ്‌ ഇപ്പോഴുണ്ടാകുന്നതെന്നും ആവര്‍ത്തിച്ചു പറയുമ്പോഴും … സിയോണിസ്റ്റ്കാര്‍ ആയുധങള്‍ പൊടിതട്ടി വീണ്ടുമൊരു യുദ്ധത്തിന്‌ തയ്യാറെടുക്കുകയാണ്‌.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശത്രുകളുള്ള രാജ്യമാണ്‌ “ഇസ്രേയല്‍” എന്നും ഒരു ബെലിജെറന്റ്‌ രാജ്യമാകുവാന്‍ വിധിക്കപ്പെട്ടവര്‍, വംശീയതയുടെ പേരില്‍ ജുതന്‍മാര്‍ യുറോപ്പിലെ ഗെട്ടോകളില്‍ പീഢനത്തിനിരയായി. ഹിറ്റലര്‍ കൊന്നെടുക്കിയ അതേ വംശീയതയുടെ പേരില്‍ ജുത ജനത സിറിയ, ഈജിപ്ത്‌, പാലസ്തീന്‍ ,ലബനോന്‍, ലിബിയ, എന്നീ രാജ്യങളുടെ പീഢനങള്‍ക്കിരയാവുന്നു. ലോകത്തില്‍ ഒരിക്കല്‍ പോലും സമാധാനത്തോടെ ജീവിക്കാന്‍ കഴിയാത്തവര്‍.

ജൂതനായത്തിന്റെ പേരില്‍ റോബട്ട്‌ ഐസ്റ്റീന്‌ നോബല്‍ സമ്മാനംപ്പോലും നല്‍ക്കുവാന്‍ വിസമതിച്ച ഒരു ലോക സമൂഹമാണ്‌ ഇസ്രേയലിന്റെ ചുറ്റു എന്ന്‌ വ്യക്തമായി അവര്‍ക്കറിയാം.
പിന്നെ ഇറാനും റോമന്‍ സാമ്രാജ്യത്തിനും (ഇപ്പോഴത്തെ യുറോപ്പ് ) ഇസ്രേയലിനെതിരെ ചെറുവിരല്‍പ്പോലും ചലിപ്പിക്കാന്‍ കഴിയില്ല എന്ന സത്യമാറിയാവുന്ന കാരണം . ഒരു യുദ്ധത്തിന്‌ സാധ്യത കുറവാണ്‌ , എന്നാലുംഇറാന്‍ ഇസ്രേയലിനെതിരെ ഒരു തുറന്ന ആക്രമണം വരും കാലങളില്‍ പ്രതീക്ഷിക്കാം.

സാമ്പത്തികമായി 5.4. വളര്‍ച്ച നിരക്ക്‌ കൈവരിച്ച ഇറാന്‍ ഉടനെ രാജ്യത്തിന്റെ മുഖച്ഛായ മാറ്റുവാന്‍ ആഗ്രഹികരുത്‌ എന്നാണ്‌ ഈ ചെറിയ ബ്ലോഗ് എഴുത്തുകാരന്‌ പറയാന്നുള്ളത്. കാരണം ഇറാന്റെ അദൃശ്യമായ മരണം കാണുവാന്‍ ആഗ്രഹമില്ല.

അഹമദ്‌ നജാദ്‌ സ്വന്തം സമൂഹത്തിനോട്‌ ഒരു തുള്ളി കണ്ണുനീര്‍ വാക്കി വയ്ക്കുവാന്‍ പറഞ്ഞിട്ടായിരിക്കണം ഇനി ഇസ്രേയലുമായി ഒരു യുദ്ധത്തിന്‌ തയ്യാറാവേണ്ടത്‌ .റോമ സാമ്രാജ്യം കിണഞ്ഞു പരിശ്രമിച്ചിട്ടും സാധ്യമാവാത്ത ഒരു ആഗ്രഹമാണ്‌ ജുത ഉത്മൂലനം

പെണ്‍ വര്‍ഗത്തിന്റെ പരാജയം

•December 23, 2007 • 5 Comments

ഇന്ത്യന്‍ പാര്‍ലമെന്റില്‍ 50 % സ്ത്രീ ആധിപത്യം വേണമെന്ന വാദത്തിന്‌ ഇവിടെ വിരാമം …..
ഇനി ഈ കലികാലം കഴിഞ്ഞാലും സ്ത്രീ വര്‍ഗത്തിന്‌ കാതലായ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ട. എന്നാണ്‌ ONVS എന്ന സംഘടന പറയുന്നത്‌.

കേരളത്തില്‍ പല കലാശാലകളിലും മറ്റുപലഭാഗങളിലും നടന്ന സര്‍വ്വേയിലാണ്‌ ഞെട്ടിക്കുന്ന ഈ വിവരം പുറത്ത്‌ വന്നത്‌ .. ഇതില്‍ വളരെ ചിന്തിപ്പിക്കുന്ന ഒരു കാര്യമാണ്‌ “കേരളത്തിലെ 78 % സ്ത്രീ സമൂഹത്തിനും നമ്മുടെ കേന്ദ്ര ആഭ്യന്തര മന്ത്രി ആരാണെന്ന്‌ അറിയില്ല എന്നത്‌.
സാമ്പത്തിക അടിത്തറയെ കുറിച്ച്‌ വ്യക്തമായ അറിവുള്ള സ്ത്രീ സമൂഹത്തിന്റെ കണക്ക്‌ 18 % എന്നാണത്രേ.
സിനിമയും അതിനെകുറിച്ചുള്ള സങ്കല്‍പ്പവുമുള്ള സ്ത്രീ സമൂഹത്തിന്റെ എണ്ണം 94 ശതമാനവും

ഇന്റെര്‍നെറ്റില്‍ വരുന്ന പെണ്‍ സമൂഹം “90 ശതമാനവും ” ചാറ്റിങ്‌ അഥവാ ഓര്‍കൂട്ടിലാണ്‌ സമയം കളയുന്നത്‌.
വിക്കിപീഡിയ സൈറ്റില്‍ എത്തുന്ന മലയാളി മങ്കമാരുടെ എണ്ണം വെറും 10 ശതമാനമാണ്‌…… …കഷ്ടം
ONVS പറയുന്നു പെണ്‍ സമൂഹം കൂടുതലും താല്‍പര്യം കാണിക്കുന്നത്‌ പ്രണയത്തിനും വസ്ത്രങള്‍ക്കുമാണത്രേ.
കേരളത്തില്‍ ഏറ്റവും കഴിവ്‌ കുറഞ്ഞ മന്ത്രിയും ഒരു വനിതയാണത്രേ..
…………………………………………………………………………………………………
” ഗോള്‍ഡ മേയര്‍ ” താങ്കള്‍ ഇന്ത്യയില്‍ ജനിച്ചിരുന്നുവെങ്കില്‍……….

ഗുരുവേ. ഉണരുക ……..

•December 22, 2007 • 3 Comments

എന്റെ നാലാം ക്ലാസ്‌ അദ്ധ്യാപകന്റെ (വി.ടി. ജയദേവന്‍ ) ഒരു കവിത ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുകയാണ്‌.

ഇനിയും ഒരു പാട്‌ കവിതയുമായി എന്റെ ഗുരു ഉയരട്ടെ

ഗുരുവേ. ഉണരുക ……..

മീഡിയം
കൃഷ്‌ണനും കുചേലനും
ഒരേ മീഡിയത്തിലാണ്‌ പഠിച്ചത്‌.
വിറകു കൊണ്ടുവരാനും
ധാന്യം ശേഖരിക്കാനും
അവര്‍ ഒരുമിച്ചു പോയി.
ഗുരുവീട്ടില്‍ രാജാവ്‌
ഉപനിഷത്തും വിശപ്പും പഠിച്ചു.
ഏതു മീഡിയത്തി-
ലഭ്യസിയ്‌ക്കയാലാണാവോ
ഒരു പിടിയവില്‍പ്പൊരിയുടെ പാഠം
അത്രയ്‌ക്കാഴത്തിലുള്ളിലുറച്ചത്‌?
മരണ ശാപത്തേയും
ഒരല്‌പഹാസത്തോടെ കേട്ടു നിന്ന
ആ ജീവിത പാഠത്തിന്റെ മീഡിയം..?

ഒരു പ്രണയത്തിന്റെ സാക്ഷി പത്രം

•December 17, 2007 • 4 Comments

സിന്ധു നീ എന്നെ ഓര്‍ക്കാറുണ്ടോ? ദുബായിലെ മഞ്ഞ്പെയ്യുന്ന ഈ രാത്രികളില്‍ എന്ന കുറിച്ച് വല്ലതും ? നമ്മുടെ സൌദി അറേബ്യന്‍ ജീവിതം എന്നെ ഒരു പാട് മാറ്റി സിന്ധു. ഫോണിലൂടെയുള്ള പ്രകാശിന്റെ വാക്കുകള്‍ അവളെ തലോടി പോവുന്ന ഒരു കുളിര്‍കാറ്റുപോലെ തോന്നി….

റിയാദിലെ ബത്ത എന്ന നഗരത്തിലെ ഒരു സ്വകാര്യ ഹോസ്‌പറ്റലില്‍ .
ഡോക്ട്രര്‍ സാമുവല്‍ ( പേര്‌ മാറ്റമുണ്ട് ) ഉച്ചയൂണും കഴിഞ്ഞ് അദ്ദേഹത്തിന്റെ ഓഫീസില്‍ അടുത്ത രോഗിയെ പ്രതീക്ഷിച്ച്. കുത്തിയിരിപ്പാണ്‌ , സമയം ഒരുപാടായി ഇന്ന് ഒരു രോഗിയേയും കാണുന്നില്ല…….

ട്രിണീം .. ട്രിണീം.. സാമുവലിന്റെ ഫോണ്‍ ശബ്‌ദിക്കുന്നു.. ഫോണ്‍ എടുത്ത് ചോദിച്ചു ആരാണ്‌ ?
അപരന്‍ : ഡേക്ട്രറുണ്ടോ?

ഡോക്ട്രര്‍ : അതേ , ഡോക്ട്രാണ്‌ സംസാരിക്കുന്നത്‌… എന്ത് വേണം

അപരന്‍ : ഇപ്പോള്‍ ഓഫീസിലാണോ?

ഡോക്ട്രര്‍ : അതേ..

അപരന്‍ : അയ്യോ കഷ്ടം ഡോക്ട്രര്‍ അറിഞ്ഞില്ലേ?

ഡോക്ട്രര്‍ : താങ്കള്‍ ആരാണ്‌ ? ഞാന്‍ ഒന്നുമറിഞ്ഞില്ല

അപരന്‍ : ഞാന്‍ ആരാണെന്ന് പിന്നെ പറയാം . ഇപ്പോള്‍ സമയമെന്തായി?

ഡോക്ട്രര്‍ : 8:P.M

അപരന്‍ : ഡോക്ട്രര്‍ ആ ഓഫീസില്‍ നിന്ന്‌ പുറത്തിറങിവാ… ഇവിടെ റിയാദിലെ എല്ലാവരും
ഭയത്തോട് കൂടിയാണ്‌ ഈ കാഴ്ചകാണുന്നത്. എട്ട്‌ മണിയ്ക്ക് ഇവിടെ സൂര്യനുദിച്ചിരിക്കുകയാണ്‌. എല്ലാവരും ഇപ്പോള്‍ പുറത്തിറങി നില്‍പ്പാണ്‌ . പ്രകൃതിയുടെ വികൃതിയല്ലാതെ പിന്നെ എന്തുപറയാന്‍.

ഡോക്ട്രര്‍ : ഈ രാത്രി സൂര്യനുദിക്കുകയോ? മൈ ഗോഡ്‌. താങ്കള്‍ ഫോണ്‍ ഒന്നു ഹോള്‍ഡ്‌ ചെയ്യ്‌ ഞാന്‍ “വിന്‍ഡോ” തുറന്ന്‌ നോക്കട്ടെ…
പാവം കേട്ടപാതി കേള്‍ക്കാത്ത പാതി ജനല്‍ പാളിയുടെ അടുത്തേയ്ക്ക് ഓടി.. ജനല്‍ തുറന്ന്‌ പുറത്തേയ്ക്ക്.. ..
പുറത്ത്‌ ഒന്നു സംഭവിച്ചിട്ടില്ല …
വീണ്ടും ഫോണ്‍ എടുത്ത് കൊണ്ട് ഡോക്ട്രര്‍ പറഞ്ഞു ഹലോ ….
ഇവിടെയൊന്നുമില്ല ഞനൊന്നും കണ്ടില്ല…

അപരന്‍ : ഓരോ ഇന്‍ഡ്യക്കാരനും ഇങനെയായിരിക്കണം താങ്കള്‍ക്ക്‌ ഒരായിരം ഹാപ്പി ഇന്‍ഡിപെന്‍ഡന്റസ്‌ ഡേ..
……………………………………………………………………………………………………………….
സിന്ധുവിന്‌ പ്രകാശിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ വീണ്ടും വീണ്ടുംപുഞ്ചിരിയായി മനസ്സിലൊതുക്കി………………

(ആ മഹനായ ഡോക്ട്രോടും എന്റെ കൂട്ടുകാരന്‌ വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുകയാണ്‌…. )

ഉണരുന്ന നീതിപീഠം

•December 16, 2007 • 4 Comments

ഡെല്‍ഹി ഹൈകോടതി ഒരു ജനകീയ നിയമം നടപ്പിലാക്കാന്‍ വിധിച്ചിരിക്കുകയാണ്‌ . രഹസ്യമായി ക്യാമറകണ്ണിലൂടെ പകര്‍ത്തുന്ന ഏത് രീതിയിലുള്ള വാര്‍ത്ത ശകലങളും ഇനി മുതല്‍ സെന്‍സര്‍ ചെയ്യുവാന്‍ കോടതി വിധിച്ചിരിക്കുകയാണ്. മീഡിയകളുടെ അതിക്രൂരവും മനുഷ്യത്വരഹിതവും മറ്റുള്ളവരുടെ സ്വകാര്യതയില്‍ അതിക്രമിച്ചു കയറുകയും ചെയ്യുന്ന “മാധ്യമ സ്വാതന്ത്ര്യം ” എന്ന വൃത്തിഹീനമായ പ്രവര്‍ത്തിയ്ക്ക് ഇനി മുതല്‍ മൂക്ക് കയറിടുവാന്‍ തീരുമാനിച്ച കോടതി നടപടി സ്വാഗതാര്‍ഹമാണ്‌.
ഈ നിയമം പിന്‍വാതിലൂടെ “എമര്‍ജെന്‍സി” നടപ്പിലാക്കുവാന്‍ ശ്രമിക്കുകയാണെന്ന വാദവുമായി എഡിന്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്‍ഡ്യ രംഗത്ത്‌ വന്നിരിക്കുകയാണ്‌.
മറ്റുള്ളവരുടെ സ്വകാര്യതയില്‍ കയറി മാധ്യമ പിശാചുകള്‍ നൃത്തമാടുന്നതണോ അഭിപ്രായ സ്വാതന്ത്ര്യം?
ഇതങനെ ജനാധിപത്യ വിരുദമാവും?
മനുഷ്യവകാശ മര്യാദകളെ മാധ്യമ പിശാചുകളുടെ നേര്‍ക്ക് വലിച്ചെറിയുന്നതാണോ ജനാധിപത്യം ?മാധ്യമ ഭീമന്‍മാര്‍ സെര്‍ക്കുലേഷന്‌ വേണ്ടി “പിംപ് ” കാരന്റെ നിലയിലേയ്ക്‌ തരംതാണവസ്ഥ നമ്മള്‍ കണ്ടതാണ്‌ (തെഹല്‍ഹ ) ഇപ്പോള്‍ SMS എന്ന തരംതാണപരിപാടിയിലൂടെ കോടികള്‍ സമ്പാദിക്കുകയാണ്‌ ഇന്ഡ്യയിലെ എല്ലാ മീഡിയകളും

എന്റെ പോസ്റ്റുകള്‍

•December 15, 2007 • Leave a Comment

സിയോണിസ്റ്റ്കളുടെ നാട്ടില്‍

•December 13, 2007 • 3 Comments

കെ. തങ്കപ്പന്റെ പുതിയ ഒരു കണ്ടുപിടുത്തമായിരുന്നു ഇന്ത്യന്‍ നിതീപീഠം സിയോണിസ്റ്റ്കാര്‍ കൈയടക്കിയന്നത് , സവര്‍ണ്ണ ഗുണ്ടായിസത്തിന്റെ കാവല്‍കാരാണ്‌ ഇന്ത്യന്‍ നീതിപീഠങള്‍ എന്ന വിളിച്ചുകൂവാറുള്ള ഫ്രെ : രാജുതോമസ് ഇരവിമംഗലവും നീതിപീഠത്തെയും നീതിന്യായ വ്യവസ്ഥിതിയേയും വെല്ലുവിളിച്ചപ്പോള്‍ , ഈ നാട്ടില്‍ നിയമമറിയാവുന്ന ഒരുത്തനേയും കണ്ടില്ല , മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേ സമരത്തെ എതിര്‍ക്കുകയും നിയമത്തെ നക്കികൊല്ലുകയും ചെയ്യുമ്പോള്‍ നമ്മുടെ നിയമ പണ്ഡിതന്‍മാര്‍ പ്രതികരിച്ചില്ല (എങനെ പ്രതികരിക്കും അരിയാട്ടുന്നവനെ പിടിച്ച് ഗേതമ്പാട്ടനാക്കിയാല്‍ എങനെയായിരിക്കും അത് തന്നെയാണ്‌ ഇവിടെ ഇവരുടെയും സ്ഥിതി )
സുപ്രീം കേടതിയുടെ ന്യൂനപക്ഷ സംമ്പരണം 50 % കൂടരുത്‌ എന്ന വിധിയെ ഓട്ടകാലണയുടെ വിലപോലും നല്‍കാതെ ഈ മഹാന്‍മാര്‍ ഇവിടെ ആ നിയമത്തെ കുഴിച്ചുമൂടി. മതത്തിന്റെ പേരില്‍ വൃക്ക ചോദിക്കുന്നവരും അവരുടെ മാധ്യമവും ഇവരുടെ വൃത്തികെട്ട അടിസ്ഥാനരഹിത അരോപണത്തെ ന്യായികരിച്ചു,.കൂടതെ ഇതാ സിയോണിസമെന്ന പേരും . ഇനിയും ന്യൂനപക്ഷങള്‍ക്ക് വാരികേരി കൊടുക്കുന്നതാണ്‌ നിങളുടെ സെക്കുലറിസമെങ്കില്‍, വരും കാലങളില്‍ യുവത്വങള്‍ക്ക്‌ നമ്മുടെ ഭരണകൂടം മറുപടി പറയേണ്ടിവരും., പിന്നെ ഭാരത്തിന്റെ സെക്കൂലറിസം വരുംകാലങളില്‍ ചവറ്റുകുട്ടയിലായിരികും അതിന്റെ സ്ഥാനം, സിയോണിസം സിന്ദാബാദ്‌ എന്ന് യുവാകള്‍ വിളികാതിരിക്കട്ടെ

മെഡിക്കലും ,ശാസ്ത്രവും ചതിയും

•December 12, 2007 • 3 Comments

(1) പിന്നെ കരിഞ്ഞ ഭഷണം കഴിച്ചാല്‍ എയ്‌ഡ്സ് വരുമോ?
പാന്‍പാരാഗ് കഴിച്ചാല്‍ ചിക്കന്‍ബോക്സ് വരുമോ?
പുകവലിച്ചാല്‍ ജലദോശം വരുമോ?
ഇല്ല എന്നാണ്‌ ശാസ്ത്രത്തിന്റെ ഉത്തരം , . കാരാണം ഈ പറഞ്ഞതല്ലാം കഴിച്ചാല്‍ അര്‍ബുദത്തിന്‌ സാധ്യതയുണ്ട് എന്നാണ്‌ ശാസ്ത്രം പറയുന്നത്,
അര്‍ബുദം എങനെ എപ്പോള്‍ എന്ന് പറയാന്‍ ശാസ്ത്രത്തിന്‌ ഇന്നും കഴിയാതത്കൊണ്ട് , സമൂഹത്തില്‍ ആര്‍ക്കും എന്തും പറയാം ,അത് കഴിച്ചാല്‍ , ഇത്കഴിച്ചാല്‍ അങിനെ വായില്‍നോന്നിയതല്ലാം വിളിച്ചു പറയാം അതിനെ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയില്ല കാരാണം അര്‍ബുദത്തിന്റെ മുമ്പില്‍ ശാസ്ത്രം പരാജയമറിഞ്ഞിരിക്കുകയാണ്‌. പാന്‍പാരാഗ് കഴിച്ചാല്‍ എയ്‌ഡ്സ് വരുമെന്ന്‌ ആര്‍ക്കും പറയാന്‍ കഴിയില്ല, അതിനാല്‍ പാന്‍പരാഗിനെ അര്‍ബുദത്തിന്റെ തലയില്‍വെച്ച് രക്ഷപെടാം,
(2) ഇനി ബെല്‍സ് പാലസിയെ Bell’s palsy (or facial palsy) കുറിച്ചാണ്‌ ഈ രോഗത്തെ കുറിച്ച് നമ്മുടെ നാട്ടിലെ ഡോക്‌ടേഴ്സി വല്ല അറിവുണ്ടോ? എന്നാല്‍ പലര്‍ക്കും ഈ രോഗത്തെപ്പറ്റി ഒരു അറിവുമില്ല എന്നതാണ്‌ വിചിത്രം. പക്ഷേ ഈ രോഗത്തിന്റെ കാരാണം ഇന്നും വ്യക്തമല്ല, എന്തെങ്കിലും ഒരു തെളിവ് നല്‍കുവാന്‍ നമ്മുടെ ശാസ്ത്രത്തിന്‌ സാധിച്ചിട്ടില്ല. (വൈറസ് ( HSV-1) നശിപ്പിക്കുവാന്‍ ഇന്ന് സാധ്യമാണ്‌. ) പക്ഷേ നമ്മുടെ നാട്ടിലെ ഡോക്ടര്‍മാര്‍ പറയുന്നത്, യാത്ര ചെയ്യുമ്പോള്‍ മുഖത്തിന്റെ ഒരു ഭാഗത്ത് മാത്രം തണുപ്പേല്‍ക്കുമ്പോള്‍ സംഭവിക്കുന്നതാണ്‌ ഈ രോഗം എന്നാണ്‌ (പാവങള്‍ അവര്‍ പുസ്തകം നോക്കി പറയുന്നതാണ്‌ ) സത്യത്തില്‍ ഈ നിഗമനം തെറ്റാണ്‌ (എന്റെ മാത്രം അഭിപ്രായം) ബ്ലഡ് പ്രഷര്‍ ഒരു കാരണമാകുവാന്‍ സധ്യത കൂടുതലാണ്,പിന്നെ പലരേയും ചുംബിക്കുന്നവര്‍ക്കും ഒരു പക്ഷേ ഈ രോഗം വരുവാന്‍ സാധ്യതയില്ലേ ?

(3) ലോകത്തിലെ എല്ലാജനവിഭാഗങളെയും ചൂഷണം ചെയ്യാന്‍ കഴിയുന്ന ശാസ്ത്രം ഇന്ന് മനുഷ്യന്റെ ചിന്താശക്തിയെ തന്നെ ചോദ്യം ചെയ്യുകയാണ്. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയ കാലം മുതല്‍ പല തിയറികളും മനുഷ്യന്‍ വിശ്വസിച്ചുപോന്നു, അതില്‍ ഏറ്റവും വലിയ ചതിയായിരുന്നു, നീല്‍ ആസ്ട്രോങ് ചന്ദ്രനില്‍ കാലുകുത്തിയത്.
1967-ന്‌ ശേഷം അമേരിക്ക എന്തുകൊണ്ട് വീണ്ടും ചന്ദ്രനില്‍ പരീക്ഷണം നടത്തുവാന്‍ തയ്യാറിയില്ല?വായു സഞ്ചാരമില്ലാത്ത ചന്ദ്രനില്‍ എങനെ അമേരിക്കന്‍ കൊടി പാറി ?
(ഇതിനെ വീഡിയോ ക്ലിപ്പ് Britannica encyclopedia ലഭ്യമാണ്‌ )
വര്‍ഷംതോറും ബഹിരാകശ സഞ്ചാരത്തിന്‌ വേണ്ടി കോടികള്‍ ചിലവാക്കുന്ന നാസ വീണ്ടും ഒരു പരീക്ഷണത്തിന്‌ ധൈര്യമില്ലാതത് എന്ത്കൊണ്ട്?
അമേരിക്കയെക്കാളും ബഹിരാകശ ഗവേഷണത്തില്‍ ഒരുപാട് മുന്നിട്ട് നിന്നിരുന്ന റഷ്യ എന്ത്‌ കൊണ്ട് ചന്ദ്രനെകുറിച്ച് ഒരു പരീക്ഷണം നടത്തുവാന്‍ തയ്യാറായില്ല ?
ഒരുപാട് ചോദ്യങള്‍ക്ക് ഇനിയുമുണ്ട്, പക്ഷേ ഇവിടെ ഇതിന്റെ ഉത്തരം പ്രതീക്ഷിക്കുന്നു….

മമ്മൂട്ടിയും മോഹന്‍ലാലും അഭിനയം നിര്‍ത്തണം

•December 10, 2007 • 7 Comments

അഭിനയത്തിന്റെ ബാലപാഠംപോലുമറിയാത്ത അല്ലങ്കില്‍ മറന്നുപോയ രണ്ടു വയസ്സന്‍മാരും മലയാള സിനിമയില്‍ നിന്ന് മാറിനില്‍ക്കണം പുതിയ യുവതാരങള്‍ക്ക് അവസരം നല്‍ക്കുവാനുള്ള സന്മനസ്സ് ഈ രണ്ടുപേരും കാണിക്കണം ഇവര്‍ രണ്ട്പേരും മലയാള സിനിമയില്‍നിന്ന് മാറി നിന്നാല്‍ ഒരു നഷ്ടവും ഉണ്ടാവില്ല, ഇനി നഷ്ടമുണ്ടാവാന്‍ ഇവര്‍ ജഗതി ശ്രീകുമാറോ, യേശുദാസോ, തിലകനോ അല്ലല്ലോ? പിന്നെ എന്തിനാ മസ്സില്‌ പിടിച്ചു മലയാള സിനിമയില്‍ അഭിനയിക്കുന്നേ?ജീവതത്തില്‍ കുറച്ച് മാനവും നാണവും നല്ലതാണ്, മകളുടെ മകളാകുവാന്‍ പ്രായമാത്രമുള്ള പെണ്‍കുട്ടികളുടെ കൂടെ മരംചുറ്റിപാട്ട്, പ്രണയം , ബോറന്‍ തമാശ എന്നീ ഉഡായിപ്പ് പരിപാടി നിര്‍ത്തി വല്ല അച്‌ഛനോ, അപ്പൂപ്പനോ,മുതുമുത്തച്ചനോ ആയി അഭിനയിക്കുക, ഇനി അത് കുറച്ച് ബുന്ദ്ധിമുട്ടാണങ്കില്‍ അമിതാഭ് ബച്ചനെ കണ്ടുപഠിക്കുക.
സിനിമ ഒരു മാധ്യമമാണ്‌ ആരേയും അവര്‍ക്ക് വിമര്‍ശിക്കാം വായില്‍ വരുന്ന എത്ര വൃത്തികെട്ട വാക്കുകള്‍ വേണമെങ്കിലും ഒരു മാന്യതയുംമില്ലാതെ വിളിച്ചുകൂവാം അത് കേട്ട് പരട്ട ഫാന്‍ അസോസിയേഷന്‍കാര്‍ക്ക് കൈയടിക്കുകയും ചെയ്യാം, വിമര്‍ശിക്കുന്നവര്‍ മറ്റ്വിമര്‍ശനങള്‍ അംഗീകരിക്കാന്‍ തയ്യാറാവണം. മലയാള സിനിമയെ കൊന്നുകുഴിച്ചുമൂടിയവരില്‍ വിനയന്‍ മുതല്‍ ഷാജികൈലാസ് വരെ രണ്‍ജിപണിക്കര്‍ മുതല്‍ S.N.സ്വാമി വരെ എല്ലാവര്‍ക്കും വലിയപങ്കുണ്ടുതാനും

കമല്‍ എന്ന സംവിധായകന്‍ ഒന്നാക്ലാസിലെ കുട്ടികളുടെ പ്രണയം അഭ്രപാളിയിലാക്കുന്ന കാഴ്ചയാണ്‌ ഇത്രയും കാലം മലയാളികള്‍ കണ്ടത് (മഞ്ഞ്പോലെ ഒരു പെണ്‍കുട്ടി ,ഗോള്‍)
മലയാള സിനിമ എഡിന്റിങിലും വളരെ പരാജയമാണ്‌ (ആവര്‍ത്തന വിരസത) . സാബു സിറില്‍ എന്ന മഹാ കലാസംവിധായകനെ മലയാളത്തില്‍ വേണ്ടവിധം ഉപയോഗിച്ചില്ല , അദ്ദേഹം ഇപ്പോള്‍ ഹിന്ദിയില്‍ ചേകേറിയിരിക്കുകയാണ്. ( മഹിയും മികച്ച കാലസംവിധായകന്‍ തന്നെ) ഇരുപതോളം സിനിമയില്‍ നായകാനി അഭിനയിച്ച ;പൃഥിരാജ് കരിയറില്‍ വെറും മൂന്ന് ഹിറ്റ്കളാണ്‌ നേടിയത് പക്ഷേ പല സംവിധായന്‍മാര്‍ക്കും പ്രതീക്ഷയുള്ള നടനാണ്‌ പൃഥിരാജ് അത്കൊണ്ടാണ്‌ ഇത്രയും പരാജയം രുചിച്ചിട്ടും മലയാള സിനിമയില്‍ പിടിച്ചു നില്‍ക്കുവാന്‍ കഴിയുന്നത്. മലയാളത്തില്‍ പൃഥിയെ ഉത്മൂലനമാഗ്രഹിക്കുന്ന പല വമ്പന്‍ സ്രാവുകള്‍ ഇപ്പോള്‍ മൌനത്തിലാണ്‌ , മണിരത്നത്തിന്റെ അടുത്ത ചിത്രത്തില്‍ നായകനാവുന്നത് പൃഥിയാണ്‌ അത് കൊണ്ട് അദ്ദേഹം സൂക്ഷിച്ചാല്‍ നന്നായിരിക്കും , (പാരകള്‍ വമ്പന്‍ സ്രാവുകളായത് കൊണ്ട് )